മദ്യപിച്ച് ലക്ക് കെട്ട യുവതി കെഎസ്ആർടിസി ബസിൽ മയങ്ങി ബസ്സിന്റെ ട്രിപ്പ് മുടങ്ങി
മാഹിയിൽനിന്ന് ബസ്സിൽ കയറിയ പെരുവയൽ സ്വദേശിനിയായ യുവതിയാണ് മദ്യപിച്ച് ലക്കു കെട്ടത്
വടകര: മാഹിയിൽ നിന്നും മൂക്കറ്റം മദ്യപിച്ച് കെഎസ്ആർടിസി ബസ്സിൽ കയറിയ യുവതി മയങ്ങിയതിനെ തുടർന്ന് ബസ്സിന്റെ ട്രിപ്പ് മുടങ്ങി. ഇന്നലെ രാവിലെ 11 30 ഓടെയാണ് സംഭവം കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ കയറിയ പെരുവയൽ സ്വദേശിനിയായ യുവതിയാണ് മദ്യപിച്ച് ലെക്ക് കെട്ട് സീറ്റിൽ മയങ്ങിയത്. വടകരയ്ക്ക് ടിക്കറ്റ് പറഞ്ഞെങ്കിലും കണ്ടക്ടർക്ക് പണം നൽകിയിരുന്നില്ല. വടകര പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ സീറ്റിൽ കിടന്ന യുവതിയെ കണ്ടക്ടർ തട്ടി വിളിച്ചെങ്കിലും അനക്കം ഉണ്ടായില്ല.
മദ്യത്തിൻറെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ എയ്ഡ് പോസ്റ്റിലെ പോലീസിനെ വിവരമറിയിച്ചു പോലീസും യുവതിയെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. തുടർന്ന് വനിതാ പോലീസിനെ വിളിച്ചുവരുത്തി ബസ്സിൽ നിന്നും സ്റ്റാൻഡിൽ ഇറക്കിയ യുവതിക്ക് പോലീസ് നാരങ്ങാ വെള്ളം നൽകി മദ്യത്തിൻറെ കെട്ടി ഇറക്കി സ്വകാര്യബസ്സിൽ കയറ്റി വിടുകയായിരുന്നു. ബസ്സിലെ യാത്രക്കാരെ മറ്റൊരു കെഎസ്ആർടിസി ബസ്സിലും കയറ്റിവിട്ടു.

