എലത്തൂരിൽ വീട്ടിൽ അതിക്രമിച്ച്കയറി ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ
തലക്കുളത്തൂർ സ്വദേശി കാണിയാം കുന്ന് മലയിൽ അസ്ബിനാണ് പിടിയിലായത്
എലത്തൂർ: തലക്കുളത്തൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. തലക്കുളത്തൂർ സ്വദേശി കാണിയാം കുന്ന് മലയിൽ അസ്ബിൻ (29) ആണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തലക്കുളത്തൂർ സ്വദേശിനിയുടെ വീട്ടിലേക്ക് പ്രതി മരകായുധവുമായി അതിക്രമിച്ചു കയറി വാതിൽ പൊളിച്ചു അകത്തു കയറി. യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും, വീട്ടിലെ ഫർണിച്ചറും ടിവിയും പൊട്ടിക്കുകയും ചെയ്‌തതായി പരാതി.
എലത്തൂർ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രജു കുമാർ, സന്തോഷ്, സീനിയർ സിപിഒ രൂപേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

