മേപ്പയ്യൂരിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് നാടിനു മാതൃകയായി
മേപ്പയ്യൂരിൽ പച്ചക്കറി കച്ചവടക്കാരനായ താജുദ്ദീനാണ് വീണു കിട്ടിയ സ്വർണ്ണം തിരികെയേൽപ്പിച്ചത്

മേപ്പയൂർ : സുമാർ 4 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണമാണ് കളഞ്ഞു കിട്ടിയത്. മേപ്പയ്യൂർ ടൗണിൽ പച്ചക്കറി കച്ചവടം നടത്തുന്ന താജുദ്ദീനാണ് വീണു കിട്ടിയ സ്വർണ്ണം മേപ്പയൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നിന്ന് യഥാർത്ഥ ഉടമയ്ക്ക് ആഭരണം തിരിച്ചു നൽകി.
തുടർന്ന് ഉടമയായ തറവട്ടത്ത് ബാബുവിൻെറ ഭാര്യയായ,ഷൈനിക്ക് സ്റ്റേഷനിൽ വെച്ച് ആഭരണം തിരികെ നൽകി. .താജുദ്ദീനെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും പ്രശംസിച്ചു.