ട്രെയിൻ ഇറങ്ങി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു
രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റെയിൽപ്പാളം വഴി മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്
കടലുണ്ടി: കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടി ശ്രേയസ്സിൽ ഒഴുകിൽ തട്ടയൂർ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ രാജേഷ് (21) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണ് അപകടം.
കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കടലുണ്ടിയിൽ ഇറങ്ങിയ സൂര്യയെ മംഗളൂരു-ചെന്നൈ മെയിലാണു ഇടിച്ചത്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റെയിൽപ്പാളം വഴി മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്.

