പേരാമ്പ്ര മേഖലയിൽ ശക്തമായ കാറ്റിൽ മരം വീണു ഗതാഗത തടസ്സം.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർ യൂണിറ്റുകൾ എത്തി മരങ്ങൾ മുറിച്ചു മാറ്റി

പേരാമ്പ്ര: ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ കാറ്റിൽ ചക്കിട്ടപാറയുടെ വിവിധഭാഗങ്ങളിൽ മരം വീണു ഗതാഗതതടസ്സം ഉണ്ടായി. പട്ടാണിപാറ വെള്ളിപ്പറ്റയിൽ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണു ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കിഴക്കൻപേരാമ്പ്ര ആവടുക്ക ആശാരിക്കാണ്ടി റോഡിൽ പാറാടികുന്നുമ്മൽ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകെ വീണത് യാത്രാ തടസ്സമുണ്ടാക്കി. പേരാമ്പ്ര പൈതോത്ത് റോഡിലും ഇലക്ട്രിക് ലൈനിന് മുകളിലൂടെ കൂറ്റൻമരം റോഡിന് കുറുകെ വീണ് അപകടാവസ്ഥയിൽ ആയി.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ ടീ റഫീഖ്, ഡി എസ് വിനോദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റുകൾ വിവിധ സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, വിപിൻ, ധീരജ് ലാൽ, , അശ്വിൻ ഗോവിന്ദ്, ജിനേഷ്, അശ്വിൻ, രജീഷ്, അജേഷ് ഹോംഗാർഡുമാരായ രാജേഷ് , രതീഷ് എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.