കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെറുവണ്ണൂർ വെസ്റ്റ് യൂണിറ്റ് വനിതാ കൺവെൻഷൻ
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ പാത്തുമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെറുവണ്ണൂർ വെസ്റ്റ് യൂണിറ്റ് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. 2025 ജൂലൈ 27 ഞായറാഴ്ച മുയിപ്പോത്ത് യുപി സ്കൂളിൽ നടന്ന കൺവെൻഷനിൽ യൂണിറ്റ് സെക്രട്ടറി വി.ആർ ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ പാത്തുമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ . സി. കെ .മുഹമ്മദ് പൂങ്കാവനം ക്ലാസെടുത്തു. ബ്ലോക്ക് കമ്മിറ്റി അംഗം കുന്നത്ത് അനിത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് പി.സി. ബാലകൃഷ്ണൻ മാസ്റ്റർ,ബ്ലോക്ക് ജോ.സെക്രട്ടറി ടി. എം. ബാല കൃഷ്ണൻ മാസ്റ്റർ ,യൂണിറ്റ് പ്രസിഡണ്ട് പി.എം. ബാലൻ മാസ്റ്റർ , രാധ പാലോറ ,ശ്രീമതി വി.ടി .രാധ ടീച്ചർ, ഫൗസിയ ടീച്ചർ, ആർ വിമല ടീച്ചർ,എന്നിവർ കൺവെൻഷന് ആശംസകൾ അർപ്പിച്ചു. പുതിയതായി ഒൻപത് അംഗ വനിതാ സബ് കമ്മിറ്റി രൂപീകരിക്കപ്പെട്ടു .
എ. കെ. ശോഭനയുടെ ഗാനം ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറി. കെ പി നാരായണി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി നാരായണി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.