ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരി കടത്ത് യുവതികൾ അടക്കം മൂന്നുപേർ പിടിയിൽ
മലപ്പുറം സ്വദേശികൾ യാത്ര ചെയ്ത് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: ലഹരിമരുന്നുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പാലക്കാട് അറസ്റ്റിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ വി ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29)എന്നിവരാണ് പിടിയിലായത്.
53.950 ഗ്രാം മെത്താംഫെറ്റമിനാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് ആൻസിയാണ് ലഹരിമരുന്ന് എത്തിച്ചത്. ആൻസിയിൽ നിന്നും മെത്താംഫെറ്റമിൻ വാങ്ങാൻ എത്തിയതായിരുന്നു മറ്റു രണ്ടു പേര്. മലപ്പുറം സ്വദേശികൾ യാത്ര ചെയ്ത് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.