ഉള്ള്യേരിയിൽ വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു
ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു

ഉള്ളിയേരി: ഒള്ളൂരിൽ വടക്കേ കുന്നുമ്മൽ വാസുവിന്റെ വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. വൻ ശബ്‌ദത്തോടെ ഫ്രിഡ്‌ജ് പൊട്ടിത്തെറിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന വൈദ്യുതോപകരണങ്ങൾക്കും തീപിടിച്ചു. അടുക്കള ഭാഗത്താണ് ഫ്രിഡ്‌ജുണ്ടായിരുന്നത്. ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു.
അടുക്കളയിലെ സാധനങ്ങൾ തകർത്തു. ജനൽ ചില്ലുകളടക്കം തകർത്തു. തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സെസെത്തിയാണ് തീ അണച്ചത്. വളരെ വേഗത്തിൽ നിയന്ത്രണ വിധേയമാക്കപ്പെട്ടതിനാൽ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നില്ല. വീട്ടിലെ വാതിലും ജനലുമടക്കം തകർത്തു.