ഇന്നു മുതൽ കൊയിലാണ്ടി താമരശേരി പെരിന്തൽമണ്ണ റൂട്ടിൽ പുതിയ കെഎസ്ആർടിസി ബസ്
രാത്രി കോഴിക്കോട് നിന്ന് തിരുവമ്പാടിയിലേക്ക് എത്തി യാത്ര അവസാനിപ്പിക്കും

തിരുവമ്പാടി : തിരുവമ്പാടിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് കൊയിലാണ്ടിയിൽ നിന്ന് തിരികെ പെരിന്തൽമണ്ണയിലേക്ക് അവിടെനിന്ന് കോഴിക്കോട്ടേക്കും ഇന്നുമുതൽ പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ഈ ബസ് ഉള്ളിയേരി -ബാലുശ്ശേരി -പൂനൂർ -താമരശ്ശേരി -ഓമശേരി -മുക്കം -അരീക്കോട്-കാവനൂർ -മഞ്ചേരി-മങ്കട വഴിയാണ് പോവുക. കാലത്ത് 7 മണിക്ക് തിരുവമ്പാടിയിൽ നിന്ന് തിരിക്കുന്ന ബസ് 7 30ന് താമരശ്ശേരിയും 7:55 ബാലുശ്ശേരിയിലും 8 25ന് കൊയിലാണ്ടിയിലും എത്തും. കൊയിലാണ്ടിയിൽ നിന്ന് 8 35ന് തുടങ്ങുന്ന ട്രിപ്പ് ആണ് നേരിട്ട് പെരിന്തൽമണ്ണയിലേക്ക് പോകുക വിവിധ സ്റ്റോപ്പുകളിലെ സമയക്രകാരം സമയക്രമം താഴെ പറയും പ്രകാരമാണ്.
🔸𝟎𝟖:𝟑𝟓 𝐀𝐌- കൊയിലാണ്ടി
🔸𝟎𝟖:𝟓𝟓 𝐀𝐌- ഉള്ളിയേരി
🔸𝟎𝟗:𝟎𝟓 𝐀𝐌- ബാലുശ്ശേരി
🔸𝟎𝟗:𝟒𝟎 𝐀𝐌- താമരശ്ശേരി
🔸𝟏𝟎:𝟏𝟎 𝐀𝐌- മുക്കം
🔸𝟏𝟎:𝟑𝟎 𝐀𝐌- അരീക്കോട്
🔸𝟏𝟏:𝟎𝟎 𝐀𝐌- മഞ്ചേരി
🔸𝟏𝟏:𝟒𝟎 𝐀𝐌- പെരിന്തൽമണ്ണ . പെരിന്തൽമണ്ണയിൽ നിന്ന് ഉച്ചയ്ക്ക് 12 പത്തിന് മലപ്പുറം വഴി കോഴിക്കോട് ടിടിയായി ബസ് ഓടുക.
🔹12:10PM പെരിന്തൽമണ്ണ
🔹01.00PM മലപ്പുറം
🔹02.20PM കോഴിക്കോട്
തുടർന്ന് കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് 3 15ന് കോഴിക്കോട് - ആനക്കാം പൊയിൽ
(മുക്കം- തൊണ്ടിമ്മൽ വഴി)റൂട്ടിൽ സർവീസ് നടത്തും. തിരിച്ച്05.55PM ന് ആനാക്കാം പൊയിൽ നിന്ന് - കോഴിക്കോട്ടേക്കാണ് യാത്ര (തൊണ്ടിമ്മൽ-മുക്കം വഴി)
05.55PM ആനക്കാം പൊയിൽ
06.30PM തിരുവമ്പാടി
08.05PM കോഴിക്കോട്
കോഴിക്കോട് നിന്ന് രാത്രി 08.15PM ന് എടുത്ത് ഓമശ്ശേരി വഴി രാത്രി 10 മണിക്ക്- തിരുവമ്പാടി യിൽ എത്തി യാത്ര അവസാനിപ്പിക്കും.