headerlogo
recents

പേരാമ്പ്ര സ്വദേശിയായ യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

ജൂലായ് 11ന് രാത്രി 9.15ഓടെ പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിന് സമീപം വെച്ചാണ് സംഭവം

 പേരാമ്പ്ര സ്വദേശിയായ യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ
avatar image

NDR News

30 Jul 2025 07:15 AM

പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ചെമ്പ്ര സ്വദേശികളായ ഫഹദ്, എടത്തിൽ സുഫൈൽ, പാണ്ടിക്കോട് സ്വദേശി അജിനാസ് തുടങ്ങിയവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്‌തത്. മറ്റു പ്രതികളായ കോടേരിച്ചാൽ സ്വദേശി സിറാജ്, മൂരികുത്തി സ്വദേശി ഷമീർ എന്നിവർ ഒളിവിലാണ്. ഇതിൽ ഷമീർ വിദേശത്തേക്ക് കടന്നുവെന്നു പോലീസ് പറഞ്ഞു. ജൂലായ് 11ന് രാത്രി 9.15ഓടെ പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിന് സമീപം വെച്ചാണ് സംഭവം.പരാതി നൽകിയ ശേഷം പ്രതികൾ നിരന്തരം വീഡിയോ കാൾ ചെയ്‌ത് ആഷിക്കിനെ ഭീഷണിപ്പെടുത്തിയിരുന്നു.

      കാറിൽ ഇരിക്കുകയായിരുന്ന പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി ആഷിക്കിനെ പ്രതികൾ കാറിന് പുറത്ത് വലിച്ചിറക്കി മർദ്ദിച്ച് ആഷിക്കിന്റെ ആഡംബര വാഹനവുമായി കടന്നു കളയുകയായിരുന്നു. ആഷിക്കിൻ്റെ കൈയിൽ ഉണ്ടായിരുന്ന 11000 രൂപ അടങ്ങിയ പേഴ്‌സും മറ്റു രേഖകളും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

NDR News
30 Jul 2025 07:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents