‘നന്മ’ ജില്ലാ സമ്മേളനം ആഗസ്റ്റ് മൂന്നിന് കൊയിലാണ്ടിയിൽ നടക്കും
സാംസ്കാരിക സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന – നന്മയുടെ ജില്ലാ സമ്മേളനം ആഗസ്റ്റ് മൂന്നിന് കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സേവ്യർ പുൽപ്പാടും സാംസ്കാരിക സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും.
വിശിഷ്ട അതിഥികളായി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, എഴുത്തുകാരൻ യു.കെ. കുമാരൻ എന്നിവർ പങ്കെടുക്കും. മുഖ്യപ്രഭാഷണം ചന്ദ്രശേഖരൻ തിക്കോടി നടത്തും.തുടർന്ന് ആദരവ്, അനുമോദനം, കലാപരിപാടികൾ, ഡോക്യുമെൻററി പ്രദർശനം എന്നിവ നടക്കും.ആഗസ്റ്റ് രണ്ടിന് വിളംബര ഘോഷയാത്രയും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഷിബു മൂത്താട്ട്, രാജീവൻ മഠത്തിൽ, ഗിരീഷ് ഇല്ലത്ത്താഴം, ഷിയ എയ്ഞ്ചൽ, യു.കെ. രാഘവൻ, ശശി കോട്ടിൽ, കെ. ഷിജു, രാഗം മുഹമ്മദലി, ശശീന്ദ്രൻ ഗുരുക്കൾ, ടി. കെ. ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.