ചാനിയം കടവ് പുഴയില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്

വടകര: ചാനിയം കടവ് പുഴയില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തോണിയില്‍ രയരോത്ത് പരദേവതാ ക്ഷേത്രത്തിന് സമീപത്തെ പുഴയോരത്ത് എത്തിച്ചിട്ടുണ്ട്. വടകര പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പ്രദേശത്ത് നിന്നും 28ന് രാത്രി പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായിരുന്നു.
ചെറുവോട്ട് മീത്തല്‍ അദിഷ് കൃഷ്ണ (17) യെയാണ് കാണാതായത്. മൃതദേഹം ആദിഷിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . 28ന് രാത്രിയോടെയാണ് ആദിഷ് വീട്ടില്‍ നിന്നും പോയത്. പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.