headerlogo
recents

കുസാറ്റ് ക്യാംപസിൽ പടർന്നു പിടിച്ച് പനി;വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 രോഗലക്ഷണങ്ങൾ

കുസാറ്റ് ക്യാമ്പസ് താൽക്കാലികമായി അടച്ചു.

 കുസാറ്റ് ക്യാംപസിൽ പടർന്നു പിടിച്ച് പനി;വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 രോഗലക്ഷണങ്ങൾ
avatar image

NDR News

31 Jul 2025 08:55 PM

  കൊച്ചി :പകർച്ചവ്യാധിയെ തുടർന്ന് കുസാറ്റ് കളമശ്ശേരി ക്യാമ്പസ് താൽക്കാലികമായി അടച്ചു. വിദ്യാർഥികള്‍ക്ക് ചിക്കന്‍പോക്സും എച്ച്1എൻ1ഉം ബാധിച്ചതിനെ തുടർന്നാണ് നടപടി.

  ഒന്നാം തിയ്യതി മുതല്‍ പഠനം ഓണ്‍ലൈനായിരിക്കും. കേരളത്തിന് പുറത്തുള്ള വിദ്യാർഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാമ്പസ് അടച്ചത്.

  കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്.

NDR News
31 Jul 2025 08:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents