പയ്യോളി ബസ് സ്റ്റാൻഡിലെ കടകളിൽ കള്ളൻ കയറി
സ്റ്റാൻഡിനുള്ളിലെ ബേക്കറിയിലും സമീപത്തെ ഫാൻസി ഷോപ്പിലുമാണ് മോഷ്ടാവ് കയറിയത്

പയ്യോളി : പയ്യോളി ബസ് സ്റ്റാൻഡിലെ കടകളിൽ കള്ളൻ കയറി. പയ്യോളി ബസ് സ്റ്റാൻഡിനുള്ളിലെ ബേക്കറിയിലും സമീപത്തെ ഫാൻസി ഷോപ്പിലുമാണ് പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുസ്ഥാപനങ്ങളിലും മോഷ്‌ടാക്കൾ അകത്ത് കയറിയതായി വിവരം ലഭിച്ചത്.
തുടർന്നുള്ള വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു. ബേക്കറിയിൽ നിന്ന് ഒരു പാക്കറ്റ് ഈത്തപ്പഴവും പാത്രത്തിൽ ഒരു ചെറിയ തുകയും ബസ് സ്റ്റാൻഡിലെ തൂണിൽ വെച്ച നിലയിലാണ്.