കൂട്ടാലിടയിൽ വ്യാപാരിയെ സ്വകാര്യ ബാങ്ക് ജീവനക്കാർ മർദ്ദിച്ചു
അക്രമത്തിൽ പ്രതിഷേധിച്ച് കൂട്ടാലിടയിൽ വ്യാപാരികൾ പ്രകടനവും പ്രതി ഷേധയോഗവും നടത്തി
നടുവണ്ണൂർ: കൂട്ടാലിട അങ്ങാടിയിലെ ചേനേത്ത് സ്റ്റോർ ഉടമ സി.സുരേഷിനെ സ്വകാര്യ ബാങ്ക് ജീവനക്കാർ കടയിൽ കയറി ആക്രമിച്ചതായി പരാതി. പുതുതായി ആരംഭിക്കുന്ന ചിട്ടിയിൽ ആളുകളെ ചേർക്കാൻ എത്തിയതായിരുന്നു ബാലുശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്ക് ജീവനക്കാർ. തലയ്ക്കു പരുക്കേറ്റ സു രേഷിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് ഉള്ളിയേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചിട്ടിയിൽ ചേരാൻ താൽപര്യമില്ലെന്നു പറഞ്ഞ കടയുടമയും ബാങ്കിൽ നിന്നെത്തിയവരും തമ്മിൽ വാക്കു തർക്കമായി. തുടർന്ന് ജീവനക്കാരിൽ ഒരാൾ മർദിച്ചുവെന്നാണു പരാതി. അക്രമത്തിൽ പ്രതിഷേധിച്ച് കൂട്ടാലിടയിൽ വ്യാപാരികൾ പ്രകടനവും പ്രതിഷേധയോഗവും നടത്തി.വ്യാപാരി വ്യ വസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് രമാദേവി രമണിക, രഞ്ജിത്ത് കേളി, മലബാർ മമ്മുക്കുട്ടി എന്നിവർ നേതൃത്വം നല്കി.

