കോഴിക്കോട് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ
ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം മയക്കു മരുന്നുമായി റെയിൽവെ സ്റ്റേഷനിലെത്തിയതായിരുന്നു

ബേപ്പൂർ: ബി.സി.ഐ റോഡ് പരിസരത്ത് വെച്ച് നിരോധിത മാരക മയക്കുമരുന്നായ 33.45 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് നടുവട്ടം മഠത്തിൽ പറമ്പ്.പി.ഹൗസിൽ മഹറൂഫ് (33), കാളത്തറ സ്വദേശി കോട്ടക്കുളങ്ങര വീട്ടിൽ മുഹമ്മദ് ഷഹീർ (27) വാസസ്ഥലം സ്വദേശി. നാർക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിൻ്റെ സ്ഥാപനമായ സിറ്റി ഡാൻസാഫും ബേപ്പൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ നൗഷാദിന്റെ ബേപ്പൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം മയക്കുമരുന്നുമായി റെയിൽവെ സ്റ്റേഷനിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴി പ്രതികൾ പിടിയിലാകുകയായിരുന്നു. ഇവർ ഇത് മുൻപും സമാന രീതിയിൽ മയക്കുമരുന്ന് കോഴിക്കോട് എത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധം മനസ്സിലാക്കിയ ഡാൻസാഫ് ഇരുവരെയും കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു.ബാംഗ്ലൂരിൽ നിന്നും, ഗോവയിൽ നിന്നും എം.ഡി.എ മൊത്തമായി കോഴിക്കോട് എത്തിച്ച് ഫറോക്ക്, ബേപ്പൂർ, മാറാട്, മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിലെ അന്യസംസ്ഥാന തൊളിലാളികൾ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും നടക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു ഇവർ.