പേരാമ്പ്രയിൽ ബസ്സിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
മുയിപ്പോത്ത് നിന്നും പേരാമ്പ്ര ഹൈസ്കൂളിനടുത്തെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്നു
പേരാമ്പ്ര: ബസ്സിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ 7.30 ഓട് കൂടിയാണ് സംഭവം. വടകരയിൽ നിന്നും പേരാമ്പ്രക്ക് പോവുകയായിരുന്ന ബസിൻ്റെ സീറ്റിനടിയിൽ വലിയ കന്നാസിൽ സൂക്ഷിച്ച ദ്രാവകത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് മുയിപ്പൊത്ത് സ്വദേശികളായ ജുവൽ(14)നൈതിക്(14)നിവേദ്(13) എന്നിവർക്കാണ് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്.
മുയിപ്പോത്ത് നിന്നും പേരാമ്പ്ര ഹൈസ്കൂളിനടുത്തെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥികൾ. ഇവർ ഇരുന്ന പുറകിലെ സീറ്റിനടിയിൽ നിന്നുമാണ് ഡീസൽ പോലെയുള്ള ഗന്ധം അനുഭവപ്പെട്ടതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

