കടിയങ്ങാട്ട് അഗ്നിരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ റഫീക്ക് കാവിൽ ക്ലാസ് നയിച്ചു

പേരാമ്പ്ര: കടിയങ്ങാട് ചങ്ങരോത്ത് ജനകീയ വായനശാല കുളക്കണ്ടം അഗ്നിരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുളക്കണ്ടം പ്രദേശത്തു സാമൂഹ്യ പ്രവർത്തനത്തിൽ മാതൃകയായിരുന്ന പഴുപ്പട്ട ശ്രീധരൻ അനുസ്മരണ ത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ റഫീക്ക് കാവിൽ ക്ലാസ് നയിച്ചു. ഗാർഹിക സുരക്ഷ, ഗ്യാസ് ലീക്ക് പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ വിശദീകരിച്ചു.
ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകിയതോടൊപ്പം അവശ്യഘട്ടങ്ങളിൽ സിപിആർ നൽകുന്നതിനുള്ള രീതികളും പരിശീലിപ്പിച്ചു. വിവിധ തരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ വിശദമാക്കുകയും വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.
കെ.എം രാഹുൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി അംഗങ്ങൾ പഴുപ്പട്ട നാരായണനെ അനുസ്മരിച്ചു. അഭിലാഷ്. പി സ്വാഗതം പറഞ്ഞ പരിപാടിയിൽ രാജൻ പഴുപ്പട്ട, ജഗത് ആർ.സി, ദീപുലാൽ എന്നിവർ ആശംസയും കെഎം സൗരവ് നന്ദിയും അറിയിച്ചു.