headerlogo
recents

രാജ്യത്തെ പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിൽ

സംവരണം പാലിക്കുന്നതിലും രാജ്യത്ത് ഒന്നാമതുള്ളത് കേരള പി എസ് സി ആണെന്നുമാണ് യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷന്റെ കണക്ക്‌.

 രാജ്യത്തെ പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിൽ
avatar image

NDR News

05 Aug 2025 07:06 AM

 തിരുവനന്തപുരം : രാജ്യത്ത് പിഎസ്‍സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം ഏതാണെന്ന് അറിയാമോ? സംശയിക്കേണ്ട അത് നമ്മുടെ കേരളം തന്നെയാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 2.8 ശതമാനം ജനങ്ങളാണ് കേരളത്തിൽ ഉള്ളത്. എന്നാൽ രാജ്യത്ത് നടക്കുന്ന പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്. ഇത് വെറുതെ പറയുന്നതല്ല യൂണിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷന്റെ കണക്കാണ്. ഇന്ന് രാജ്യത്താകെ നടക്കുന്ന പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണെന്നും. സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും രാജ്യത്ത് ഒന്നാമതുള്ളത് കേരള പി എസ് സി ആണെന്നുമാണ് യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷന്റെ കണക്ക്‌.

    2016 മെയ് മുതൽ ഇതുവരെ രണ്ട്ലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് (2,89,936) നിയമനശുപാർശ കളാണ് ഇന്നു ഇതുവരെ കേരള പിഎസ്‍സി അയച്ചത്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തവിധം റെക്കോർഡ് കണക്കാണിത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ മുപ്പത്തിനാലായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിനാല് (34194) നിയമനങ്ങളാണ് കേരള പി എസ് സി വഴി നടത്തിയത്. എന്നാൽ ജനസംഖ്യ കൂടുതലുള്ളതും ഏറ്റവും വലുതുമായ സംസ്ഥാനങ്ങളിൽ പോലും ഓരോ വർഷവും 1000ത്തിൽ താഴെ മാത്രമാണ് നിയമനങ്ങൾ നടക്കുന്നത്.

  രാജ്യത്തെ തന്നെ ഏറ്റവും മികച്ച നിലവാരത്തിൻ മാതൃകാപരമായ രീതിയിലാണ് കേരള പി എസ് സി പ്രവർത്തിക്കുന്നതെന്ന് നിയമനത്തിത്തിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കും. സംസ്ഥാന സർക്കാരിന്റെ കൃത്യമായ മാർ​ഗ നിർദേശങ്ങളാണ് കൃത്യമായ നിയമനങ്ങൾ നടക്കുന്നതിന്റെ പ്രധാന കാരണം. ആറ്‌ മാസത്തെ പ്രതീക്ഷിത ഒഴിവ്‌ മുൻകൂട്ടി റിപ്പോർട്ട് ചെയ്‌ത്‌ നിയമന നടപടികൾ സ്വീകരിക്കാൻ കൃത്യമായ നിർദേശം സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്.

   അടുത്ത ഒരു വർഷത്തെ പ്രതീക്ഷിത ഒഴിവുകളും മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നിയമന ശുപാർശ നൽകിയവരുടെ എണ്ണം ഈ വർഷം അവസാനത്തോടെ മൂന്ന് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിരമിക്കൽ നടക്കുന്നതിനാൽ വരുന്ന വർഷവും കൂടുതൽ നിയമനങ്ങൾ നടക്കുമെന്നാണ് കണക്കുകൂട്ടൽ.

 

NDR News
05 Aug 2025 07:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents