ഫാർമസിസ്റ്റുകളുടെ ലേബർ ഓഫീസ് മാർച്ച് ആഗസ്റ്റ് 6ന്
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ധർണ സമരം സിഐടിയു ജില്ലാ ജനറൽ സിക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ മെഡിക്കൽ ഷോപ്പുകളിലും, ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നൽകാത്തതിനെ തുടർന്നാണ് പ്രതിഷേധം.
കൊയിലാണ്ടി, അത്തോളി, പേരാമ്പ്ര, ബാലുശ്ശേരി പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് എട്ടു മാസമായിട്ടും ലഭ്യമാക്കാൻ നിയമ നടപടിയെടുക്കാത്ത അസി: ലേബർ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ധർണ സമരം സിഐടിയു ജില്ലാ ജനറൽ സിക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ടി. കെ. നാരായണൻ (INTUC), എ. ശശീന്ദ്രൻ (BMS), സന്തോഷ് (AITUC) എന്നിവർ സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു സംസാരിക്കും. സിക്രട്ടറി എം. ജിജീഷ്,പ്രസിഡണ്ട് മഹമൂദ് മൂടാടി കെ പി പി എ ജില്ലാ കമ്മിറ്റി.