headerlogo
recents

നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

ചുമരിൽ നിന്നും ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ പൂർണമായി മുറിച്ചെടുത്തു

 നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും  മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി
avatar image

NDR News

06 Aug 2025 07:57 AM

താമരശ്ശേരി: നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി. തച്ചംപൊയിൽ പിസി മുക്കിലാണ് സംഭവം. വീടുകൾ തോറും കയറിയിറങ്ങി പാത്രങ്ങൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ വിൽക്കുന്ന യുവാവിനെയാണ് നാട്ടുകാർ മോഷണത്തിനിടെ കയ്യോടെ പിടികൂടിയത്.

ചൊവ്വാഴ്ച‌ വൈകീട്ട് പെയിൻ്റിംഗ് ജോലി നടക്കുന്ന വീട്ടിൽ തൊഴിലാളി എത്തിയപ്പോൾ വലിയ ബാഗുമായി ഒരു യുവാവിനെ വീടിനകത്ത് സംശയകരമായ സാഹചര്യത്തിൽ കാണുകയായിരുന്നു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ കണ്ടെത്തിയത്. തുടർന്ന് പെയിന്റിംഗ് തൊഴിലാളി നാട്ടുകാരെയും ഉടമസ്ഥനെയും അറിയിക്കുകയായിരുന്നു.

      ചുമരിൽ നിന്നും ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ യുവാവ് പൂർണമായി മുറിച്ചെടുത്തതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് വീട്ടുടമയ്ക്കുണ്ടായത്. താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ വീടുകൾതോറും വിൽപ്പന നടത്തുന്ന കമ്പനിയിലെ ജീവനക്കാരനാണ് ഈ യുവാവ്.

 

NDR News
06 Aug 2025 07:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents