കളഞ്ഞു കിട്ടിയ സ്വർണ്ണ ചെയിൻ തിരികെ ഏൽപ്പിച്ച് കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ
കൊയിലാണ്ടി ബസ് സ്റ്റാന്റിൽ വെച്ചാണ് കുട്ടികൾക്ക് സ്വർണ ചെയിൻ വീണുകിട്ടിയത്

കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യശ്രീ, ശിവാനി എന്നീ വിദ്യാർത്ഥികൾക്കാണ് സ്വർണ്ണാഭരണം വീണു കിട്ടിയത്.
വൈകീട്ട് കൊയിലാണ്ടി ബസ് സ്റ്റാന്റിൽ വെച്ചാണ് കുട്ടികൾക്ക് സ്വർണ ചെയിൻ വീണുകിട്ടിയത്. ഉടൻ തന്നെ ബസ് സ്റ്റാൻ്റിലുണ്ടായിരുന്ന പോലീസുകാരനോട് വിദ്യാർത്ഥികൾ കാര്യം പറഞ്ഞു.