headerlogo
recents

വയനാട്ടിൽ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

പയ്യമ്പള്ളി വില്ലേജ് ഓഫീസർ ജോസാണ് പിടിയിലായത്

 വയനാട്ടിൽ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
avatar image

NDR News

07 Aug 2025 06:26 AM

മാനന്തവാടി: തണ്ടപ്പേര് നമ്പറിനായി 50,000 രൂപ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പയ്യമ്പള്ളി വില്ലേജ് ഓഫീസർ ജോസിനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.തണ്ടപ്പേര് നമ്പറിനുള്ള അപേക്ഷയുമായി എത്തിയ ആളോട് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അപേക്ഷകൻ ഈ വിവരം വിജിലൻസിനെ അറിയിച്ചു.

     വിജിലൻസ് നൽകിയ പണം ഇദ്ദേഹം മാനന്തവാടി വള്ളൂർക്കാവ് ക്ഷേത്രത്തിന് സമീപത്തെ റോഡിൽവെച്ച് വില്ലേജ് ഓഫീസർക്ക് കൈമാറി. തുടർന്ന് വില്ലേജ് ഓഫീസർ കാറിൽ കയറി പോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു.

 

NDR News
07 Aug 2025 06:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents