പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക പരിശീലനം നടത്തി വരുന്ന വിദ്യാർത്ഥികൾക്കും സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കുമായി അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. അഗ്നിബാധ പ്രതിരോധ മാർഗങ്ങളെ കുറിച്ചും അപകട രഹിതമായ വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നിത്യ ജീവിതത്തിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട സുരക്ഷാ ശീലങ്ങളെക്കുറിച്ചും വിശദീകരിച്ചു.
വിവിധതരം ഫയർ എക്സ്റ്റിംഗ്യൂഷററുകളെ പരിചയപ്പെടുത്തുകയും അത്യാവശ്യ ഘട്ടങ്ങളിൽ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. ഇലക്ട്രിക് ഷോക്ക് ഉൾപ്പെടെയുള്ള ഗാർഹിക അപകട സാധ്യതകളെപ്പറ്റിയും ഗ്യാസ് ലീക്ക് അപായങ്ങൾക്കുള്ള മുൻകരുതലകളും പ്രതിരോധ മാർഗ്ഗങ്ങളും വിശദീകരിച്ചു. ജൂബിൻ വർക്കിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രധാന ധ്യാപകൻ സുനിൽകുമാർ പി. ഉദ്ഘാടനം നിർവഹിച്ചു. ഷഹീൻ ഷാ സ്വാഗതവും അനിരുദ്ധ നന്ദിയും പറഞ്ഞു.