പേരാമ്പ്രയിൽ അടച്ചിട്ട വീട്ടിൽ മോഷണ ശ്രമം
പുലർച്ചെ രണ്ടര മണിയോടെ രണ്ടംഗ സംഘമാണ് മോഷണത്തിനെത്തിയത്

പോരാമ്പ്ര: അടച്ചിട്ട വീട്ടിൽ മോഷണ ശ്രമം. ഈസ്റ്റ് പേരാമ്പ്ര വട്ടു കുനി കാദറിൻ്റെ വീട്ടിലാണ് മോഷണം ശ്രമം നടന്നത്. ഓഗസ്റ്റ് 8 നാണ് സംഭവമുണ്ടായത്. പുലർച്ചെ രണ്ടര മണിയോടെ രണ്ടംഗ സംഘമാണ് മോഷണത്തിനെത്തിയത്. വീടിന്റെ പലഭാഗത്തും ഇവർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ക്യാമറ കണ്ടതോടെ ഇവരിൽ ഒരാൾ ക്യാമറ തിരിച്ചു വെക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കാദറും കുടുംബവും വിദേശത്തായതിനാൽ വീട് പൂട്ടിയിരിക്കുകയായിരുന്നു. പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകി.