headerlogo
recents

നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി

കോർബ- തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് അടക്കം കേരളത്തിൽ നിന്ന് വിവിധ ട്രെയിനുകൾ

 നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി
avatar image

NDR News

12 Aug 2025 05:51 PM

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാംപാതയുടെ നിർമാണം നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോർബ- തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് അടക്കം കേരളത്തിൽ നിന്നുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി.

       റദ്ദാക്കിയ ട്രെയിനുകൾ

1. ഒക്ടോബർ 13, 16 ദിവസങ്ങളിലെ തിരുവനന്തപുരം നോർത്ത് കോർബ സൂപ്പർഫാസ്റ്റ് (22648)

2. ഒക്ടോബർ 15, 18 ദിവസങ്ങളിലെ കോർബ-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22647)

3. ഒക്ടോബർ 10, 12 ദിവസങ്ങളിലെ ഗൊരഖ്‌പുർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ് (12511)

4. ഒക്ടോബർ 14, 15 ദിവസങ്ങളിൽ തിരുവനന്തപുരം നോർത്ത് - ഗൊരഖ്പുർ രപ്‌തിസാഗർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12512)

5. ഒക്ടോബർ 13 ലെ ബരൗണി - എറണാകുളം ജംഗ്ഷൻ രപ്‌തിസാഗർ എക്‌സ്പ്രസ് (12521)

6. ഒക്ടോബർ 17 ലെ എറണാകുളം ജംഗ്ഷൻ-ബരൗണി രപതിസാഗർ എക്‌സ്പ്രസ് (12522)

 

NDR News
12 Aug 2025 05:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents