അത്തോളി വേളൂരിൽ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം

അത്തോളി: അത്തോളി വേളൂരിൽ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ചാലിൽ കാണാരൻ കുട്ടിയുടെ പശു തൊട്ടടുത്ത പറമ്പിലെ കിണറിലാണ് പശുവീണത്. കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് പശുവിനെ കിണറ്റിൽ നിന്നും മുകളിലേക്ക് കയറ്റിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ യായിരുന്നു സംഭവം.
എഫ്.ആർഒ ടി.കെ.ഇർഷാദ് കിണറിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റസ്ക്യൂനെറ്റിൽ പശുവിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു.