കടിയങ്ങാട്ട് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം
കടിയങ്ങാട് ടൗണിൽ നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു

കടിയങ്ങാട് : വോട്ടർ പട്ടിക ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കടിയങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ പി വിജയൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പ്രകാശൻ കന്നാട്ടി, സെക്രട്ടറി വിനോദൻ കല്ലൂർ, സന്തോഷ് കോശി, സി കെ രാഘവൻ, പി കെ കൃഷ്ണദാസ്, കെ എം ശങ്കരൻ, ലിജു പി കെ, കെ ടി രവീന്ദ്രൻ, രജീഷ് പാലേരി, എം കെ മനോജൻ, വി വി ഷിബു, ശ്രീനി കരുവാങ്കണ്ടി, വി പി കുഞ്ഞിക്കണ്ണൻ , പി ടി മനേഷ്, രവി കടിയങ്ങാട്, പി ടി ഷാജി, നേതൃത്വം നൽകി.