headerlogo
recents

സ്കൂളിൽ ആഘോഷ ദിവസങ്ങളിൽ ഇനി യൂണിഫോം വേണ്ട: മന്ത്രി വി ശിവൻകുട്ടി

കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി

 സ്കൂളിൽ ആഘോഷ ദിവസങ്ങളിൽ ഇനി യൂണിഫോം വേണ്ട: മന്ത്രി വി ശിവൻകുട്ടി
avatar image

NDR News

13 Aug 2025 07:28 AM

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 'സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ 'കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം." തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. 

   ആഘോഷവേളകളിൽ യൂണിഫോം അറിയേണ്ടതില്ലെന്ന് ഉത്തരവ് ഉടൻ ഇറക്കുമെന്ന് മന്ത്രി അറിയിച്ചു. 'സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നത്‌.'എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 

 

NDR News
13 Aug 2025 07:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents