പെരുവണ്ണാമുഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ തൊഴിലിടസുരക്ഷ പരിശീലനം
അപകടസാധ്യതകളും മുൻകരുതലും പ്രതിരോധ മാർഗ്ഗങ്ങളും വിശദീകരിച്ചു

പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വേണ്ടി തൊഴിലിട സുരക്ഷാ ബോധവൽക്കരണ ക്ലാസും അഗ്നിശമനോപകരണങ്ങളുടെ പ്രവർത്തനപരിശീലനവും നൽകി. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.പാചകവാതകസിലിണ്ടറകളുടെ അപകട സാധ്യതകളും മുൻകരുതലും പ്രതിരോധ മാർഗ്ഗങ്ങളും വിശദീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളും പ്രയോഗികമായി വിശദമാക്കി.
മെഡിക്കൽ ഓഫീസർ മുഹമ്മദ് കമറുദ്ദീൻ സ്വാഗതം പറഞ്ഞ് ആശംസകൾ അർപ്പിച്ചു, സംസാരിച്ച പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രബീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.