headerlogo
recents

താലൂക്ക് ആശുപത്രിയിൽ ജെറിയാട്രിക് സംവിധാനം ഇല്ലാത്തതിൽ സീനിയർ സീസൺ ഫോറം ശക്തമായി പ്രതിഷേധിച്ചു 

ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.

 താലൂക്ക് ആശുപത്രിയിൽ ജെറിയാട്രിക് സംവിധാനം ഇല്ലാത്തതിൽ സീനിയർ സീസൺ ഫോറം ശക്തമായി പ്രതിഷേധിച്ചു 
avatar image

NDR News

13 Aug 2025 07:31 PM

   കൊയിലാണ്ടി :അവശരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസമാകേണ്ട താലൂക്ക് ആശുപത്രിയിൽ ഇനിയും ജെറിയാട്രിക് വാർഡ് സംവിധാനിക്കാത്തതിൽ സീനിയർ സിറ്റിസൻസ് ഫോറം കൊയിലാണ്ടി മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

   കൊയിലാണ്ടി അശോക ഭവൻ പരിസരത്ത് ചേർന്ന യോഗ ത്തിൽ എം. കെ ഗോപാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.തുടർന്ന് ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ. കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി .പി രാഘവൻ റിപ്പോർട്ടും, അണേല ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

    യൂണിറ്റ് റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയും, ഭാവിപ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ചർച്ചകളും നടന്നു. കിടപ്പുരോഗികളെ സന്ദർശിക്കാനും നിർജീവമായ യൂണിറ്റുകളെ പുനർജീവിപ്പിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

NDR News
13 Aug 2025 07:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents