മൂന്ന് മിനിട്ട് വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു
തൃക്കാക്കര കൊച്ചിൻ പബ്ലിക്ക് സ്കൂളിലാണ് സംഭവം നടന്നത്

കൊച്ചി: വൈകിയെത്തിയതിന് അഞ്ചാംക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കാക്കി പൂട്ടിയിട്ടെന്ന് പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക്ക് സ്കൂളിലാണ് സംഭവം നടന്നത്. മൂന്നുമിനിറ്റ് വൈകിയെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരനെ ആദ്യം ഗ്രൗണ്ടിലൂടെ രണ്ട് റൗണ്ട് ഓടിച്ചെന്നും ഇതിനുശേഷമാണ് ഇരുട്ടു മുറിയിൽ ഒറ്റയ്ക്കിരുത്തിയതെന്നുമാണ് ആരോപണം.
എട്ടരയ്ക്കാണ് സ്‌കൂളിൽ ക്ലാസ് ആരംഭിക്കുന്നത്. എന്നാൽ, 8.33-നാണ് കുട്ടി സ്‌കൂളിലെത്തിയത്. ഇതേ തുർന്ന് ഗ്രൗണ്ടിലൂടെ ഓടിച്ച ശേഷം ഇരുട്ട് മുറിയിൽ പൂട്ടിയിട്ടെന്ന് അഞ്ചാംക്ലാസുകാരൻ പറയുന്നത്. ഇരുട്ടുമുറിയിൽ ആക്കിയശേഷമാണ് രക്ഷിതാക്കളെ സ്കൂൾഅധികൃതർ വിവരം അറിയിച്ചത്.