പയ്യോളി നെല്യേരി മാണിക്കോത്ത് ഓട്ടോ ഗുഡ്‌സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
നെല്യേരി മാണിക്കോത്ത് ആൽമരം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്

പയ്യോളി: പേരാമ്പ്ര റോഡിൽ പയ്യോളി നെല്യേരി മാണിക്കോത്ത് ഓട്ടോ ഗുഡ്‌സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. തച്ചൻ കുന്ന് സ്വദേശി ഇരുപതുകാരനായ എഞ്ചിനീയറിങ്ങ് വിദ്യാർഥിക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന വിദ്യാർഥി സഞ്ചരിച്ച ബൈക്കും കീഴൂർ ഭാഗത്തേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന ഓട്ടോ ഗുഡ്‌സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ യുവാവിന് പയ്യോളിയിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. നെലേരി മാണിക്കോത്ത് ആൽമരം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.