headerlogo
recents

അരിക്കുളം നിർമ്മിച്ച തൊഴിലുറപ്പ് ഒരു ചരിത്രഗാഥ, ചലച്ചിത്രം പ്രദർശനത്തിന് ഒരുങ്ങി

കാരയാട് പ്രദേശത്ത് വെച്ചാണ് ഈ ചലച്ചിത്രം പൂർത്തീകരിച്ചത്

 അരിക്കുളം നിർമ്മിച്ച തൊഴിലുറപ്പ് ഒരു ചരിത്രഗാഥ, ചലച്ചിത്രം പ്രദർശനത്തിന് ഒരുങ്ങി
avatar image

NDR News

15 Aug 2025 11:47 AM

പേരാമ്പ്ര : ആരുടെ മുമ്പിലും കൈ നീട്ടാതെ അഭിമാനത്തോടെ ജീവിക്കാ നുള്ള ഒരു വരുമാനമാർഗ്ഗമാണ് തൊഴിലുറപ്പ്, ജാതിഭേദമന്യേ എല്ലാവരും ഒരു മിച്ച് സങ്കടങ്ങളും സന്തോഷങ്ങളും പരസ്‌പരം പങ്കുവെച്ച് തൊഴിലിടങ്ങളും തൊഴിൽ ദിനങ്ങളും സന്തോഷഭരിതമാക്കുന്നു. ഇവരുടെ ജീവിതകഥ പറയുന്ന ആദ്യ ചലച്ചിത്രം 'തൊഴിലുറപ്പ് ഒരു ചരിത്രഗാഥ' കൊച്ചു ചലച്ചിത്രം പ്രദർശനത്തിന് ഒരുങ്ങിക്കഴിഞ്ഞു. അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് പ്രദേശത്ത് വെച്ചാണ് ഈ ചലച്ചിത്രം പൂർത്തീകരിച്ചത്. 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ചലച്ചിത്രത്തിൻ്റെ കഥ ഷൈനി വിശ്വൻ കാരയാട് തിരക്കഥ ധനിഷ ബിജു കാരയാടും നിർവ്വഹിച്ചു. ചിത്രത്തിൻ്റെ ക്യാമറ ബിബിൻദാസ് പന്തീരങ്കാവ്, എഡിറ്റിംഗ് ഗിരീഷ് പെരുവണ്ണാമൂഴി, ബിബീഷ്, ഹമീദ്, അലൻ അശോക്. പാടിയത് നിഷാദ് സുൽത്താൻ, ഷിഗി മനു, പി.ആർ.ഒ, ശശി ടി.വി, രാമച ന്ദ്രൻമാസ്റ്റർ, സുനിൽ അമ്പാളിത്താഴ. കലാസംവിധാനം മിലൻ ദേവ്, ദിയല ക്ഷ്‌മി. സ്റ്റിൽ ആദികൃഷ്‌ണ. മേക്കപ്പ് അലീന, ധന്യ പേരാമ്പ്ര നിർമ്മാണം സുരേഷ് എം.എം. കാരയാട്. ചിത്രത്തിന്റെ ഗാനരചന സംഗീതം സംഭാഷണം സംവിധാനം ദാസൻ കെ പെരുമണ്ണ.    

    ചലച്ചിത്രത്തിൻ്റെ ആദ്യ പ്രദർശനം പേരാമ്പ്ര അലങ്കാർ മൂവിസിൽ ഓഗസ്റ്റ് 17 ഞായറാഴ്‌ച രാവിലെ 9 മണിക്ക് പ്രശസ്‌ത സിനിമാ സംവിധായകൻ പി.കെ ബാബുരാജ് നിർവ്വഹിക്കുന്നു. പ്രസ്‌തുത ചടങ്ങിൽ മുഹമ്മദ് പേരാമ്പ്ര, നിഷാദ് സുൽത്താൻ തൃശൂർ, വി.കെ രമേശൻ മാസ്റ്റർ പുറ്റം പൊയിൽ, ബ്രിജേഷ് പ്രതാപ് കുത്താളി, ഷോർട്ട് ഫിലിം സംവിധായകൻ എന്നി വർ സംബന്ധിക്കുന്നു. വാർത്താ സമ്മേളനത്തിൽ ദാസൻ കെ പെരുമണ്ണ, സുരേഷ് എം.എം. കാരയാട്, രാമചന്ദ്രൻ മാസ്റ്റർ, ടി.വി ശശി, ധനിഷ ബിജു കാരയാട്, ഷൈനി വിശ്വൻ കാരയാട്, മിനി കാരയാട് എന്നിവർ പങ്കെടുത്തു.

 

 

 

NDR News
15 Aug 2025 11:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents