യുവാക്കൾക്കായുള്ള മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപനവുമായി പ്രധാനമന്ത്രി
യുവാക്കൾക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കം.

ഡൽഹി :79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം നിൽക്കുമ്പോൾ മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ ക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പത്ത് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം 2047 ഓടെ എത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ഭാഷകളും തുല്യമാണെന്നും എല്ലാ ഭാഷകളും വികസിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം സ്വതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.
പ്രധാനമന്ത്രി പതാക ഉയർത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാക യുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. അഭിമാനത്തിൻ്റെ ഉത്സവമാണി തെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാ മെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.