ചരിത്രമെഴുതി താരസംഘടന; ശ്വേത മേനോൻ അമ്മ പ്രസിഡന്റ്
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി.

തിരുവനന്തപുരം :മലയാള താര സംഘടനയായ ‘അമ്മ’യെ നയിക്കാൻ വനിതകൾ. ശ്വേത മേനോൻ AMMA പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ട്രഷറർ ആയി ഉണ്ണി ശിവപാലും വിജയിച്ചു.
ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
“അംഗങ്ങളുടെ അഭിപ്രായമനു സരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയിൽ അമ്മ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടു പോവും. ആരും ഇതിൽ നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേർന്ന് എറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് വിശ്വാസം”,വോട്ടുചെയ്ത ശേഷം മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.