കുറുവങ്ങാട് സ്‌കൂട്ടറിൽ ബസ്സിടിച്ച് നിയന്ത്രണം വിട്ട് 11 കെ.വി.ലൈനിലും ഇടിച്ച് പോസ്റ്റ് തകർന്നു
ഇന്ന് രാവിലെയാണ് 9 മണിക്ക് ശേഷമായിരുന്നു അപകടം

കൊയിലാണ്ടി: കൊയിലാണ്ടി മുക്കം സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്‌കൂട്ടറിൽ ബസ്സിടിച്ച് നിയന്ത്രണം വിട്ട് 11 കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റ് തകർന്നു അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു.സ്കൂട്ടർ യാത്രക്കാരനായ പുളിയേരി നിള ബാലകൃഷ്ണന് (70) ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് 9 മണിക്ക് ശേഷമായിരുന്നു അപകടം. കൊയിലാണ്ടി താമരശ്ശേരി യുണൈറ്റഡ് മോട്ടോർ സർവീസ് ബസ് ആണ് അപകടം വരുത്തിയത്. ബസ് യാത്രക്കാർക്ക് പരിക്കില്ല.