കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡില്‍ മറിഞ്ഞു

തൃശൂര്‍: കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുനംമൂച്ചി കൂത്തൂര്‍ കൊച്ചപ്പന്‍ മകന്‍ ആന്റണി (59)യാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അമല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ അപകടത്തിലെ മരണം മൂന്നായി. ആൻ്റണിയുടെ ഭാര്യ പുഷ്പ (56) യും ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണുര്‍ സ്വദേശി കുഞ്ഞിരാമനും (86) മരിച്ചിരുന്നു. കുന്നംകുളം ഭാഗത്ത് നിന്ന് വന്ന ആന്റണിയും ഭാര്യ പുഷ്പയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡില്‍ മറിഞ്ഞാണ് രോഗിയായ കുഞ്ഞിരാമന്‍ മരിച്ചത്. ആംബുലന്‍സിൽ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും നഴ്‌സിനും രോഗിയുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റിരുന്നു. ആന്റണിയുടെ സംസ്‌കാരം ഇന്ന് രാവിലെ കൂനംമൂച്ചി സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.