കൂത്താളിയിൽ ഡ്യൂട്ടിക്കിടെ വെറ്റിനറി ഡോക്ടറെ മർദ്ദിച്ചു
പരിക്കേറ്റ ഡോക്ടറെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൂത്താളി: സർക്കാർ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറെ മർദ്ദിച്ചതായി പരാതി. ആശുപത്രിയിലെ ഡോ. വിജിതയ്ക്ക് ആണ് മർദ്ദനമേറ്റത്. കൂത്താളി പഞ്ചായത്തിലെ പൈതോത്ത് ഭാഗത്ത് വെച്ചാണ് സംഭവം.
വീട്ടിൽ പശുവിനെ ചികിത്സിക്കാൻ പോയപ്പോൾ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം ഉണ്ടാവുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവത്രേ . പരിക്കേറ്റ ഡോക്ടറെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.