വ്യാജ ഇൻസ്റ്റഗ്രാം അക്കൌണ്ടുകളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടി കൂടി
വയനാട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു നടപടി

കൽപ്പറ്റ: വ്യാജ ഇൻസ്റ്റഗ്രാം അക്കൌണ്ടുകളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് പിടികൂടിയത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷാജു ജോസഫും സംഘവുമാണ് പിടികൂടിയത്.
ഒഡീഷയിലെ ഉൾഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു നടപടി