ഉള്ളിയേരി മുണ്ടോത്ത് കുനിച്ചിക്കണ്ടി താഴെ നാറാത്ത് വെസ്റ്റ് റോഡ് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ ദേവ് നിർവഹിച്ചു

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വാർഡ് ഒമ്പത് മുണ്ടോത്ത് കുനിച്ചിക്കണ്ടി താഴെ നാറാത്ത് വെസ്റ്റ് റോഡിൻ്റെ ഉദ്ഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ ദേവ് നിർവഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത അധ്യക്ഷത വഹിച്ചു. ബലരാമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഒമ്പതാം വാർഡ് മെമ്പർ കെ എം സുധീഷ്, പത്താം വാർഡ് മെമ്പർ പാടത്ത് ബാലൻ, ആറാം വാർഡ് മെമ്പർ അസൈനാർ വിജയൻ മുണ്ടോത്ത് ഇ എം ബഷീർ, പി പി കോയ എന്നിവർ ആശംസകൾ നേർന്നു. അറിയിച്ചു. സുനിൽകുമാർ ടി കെ അസിസ്റ്റന്റ് എൻജിനീയർ കക്കോടി സെഷൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും വകയിരുത്തിയാണ് റോഡ് പണി പൂർത്തീകരിച്ചത്. ചടങ്ങിൽ രാധാകൃഷ്ണൻ പുതിയേടത്ത് നന്ദിയും പറഞ്ഞു.