വീട് വാടകയ്‌ക്കെടുത്ത് ലഹരി വിൽപ്പന നടത്തിയ രണ്ട് പേരെ പിടികൂടി
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും

മലപ്പുറം: വീട് വാടകയ്‌ക്കെടുത്ത് ലഹരി വിൽപ്പന നടത്തിയ രണ്ട് പേരെ ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേർന്ന് പിടികൂടി. ഒരാൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് കാളത്ത് വളപ്പിൽ നിയാസ് (36), പരത്തൂർ സ്വദേശി പന്താപുരക്കൽ ഷറഫുദീൻ(31) എന്നിവരെയാണ് ചാലിശേരി എസ്ഐ മഹേന്ദ്ര സിംഹൻ്റെ സംഘം പിടികൂടിയത്. യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ പ്രതിയായ നിയാസിനെ പിടികൂടാൻ മണ്ണാറപ്പറമ്പിലെ നിയാസിൻ്റെ താമസ സ്ഥലത്ത് എത്തിയതായിരുന്നു, ചങ്ങരംകുളം എസ്ഐ രാധാകൃഷ്‌ണൻ്റെ പൊലീസ് സംഘം. പൊലീസ് എത്തിയറിഞ്ഞ് ഒരാൾ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേര് പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും. ഓടി രക്ഷപ്പെട്ട പ്രധാന പ്രതിക്കായി ചാലിശേരി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മസിലാക്കിയതോടെ ചങ്ങരംകുളം പൊലീസ് ചാലിശേരി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ചാലിശേരി പൊലീസ് വീട്ടിൽ നിന്ന് നിയാസിനെയും ഷറഫുദീനെയും പിടികൂടുകയായിരുന്നു.