ഉള്ളിയേരി സ്വദേശികൾ സഞ്ചരിച്ച കാറിന് ചുരം തുഷാര ഗിരി റോഡിൽ ഓടിക്കൊണ്ടി രിക്കെ തീപ്പിടിച്ചു
മുക്കത്ത് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ പൂർണമായും അണച്ചത്

താമരശ്ശേരി: ചുരം തുഷാര ഗിരി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. വട്ടച്ചിറയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്ന യാത്രക്കാർ ഉടൻ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ചിപ്പിലിത്തോട് ഭാഗത്ത് നിന്ന് തുഷാരഗിരിയിലേക്ക് വരികയായിരുന്ന റെനോൾട്ട് ഡസ്റ്റർ കാറാണ് പൂർണ്ണമായും കത്തി നശിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതിനാൽ കാർ യാത്രികർ ഇറങ്ങി ഓടിയതിനെ തുടർന്ന് പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ഇവർ ഇറങ്ങിയതിന് പിന്നാലെ കാർ പൂർണമായും കത്തി. കാറിന് തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. മുക്കത്ത് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ പൂർണമായും അണച്ചത്. ഉള്ളിയേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.