headerlogo
recents

ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിലെ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ആദരിച്ചു.

 ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു
avatar image

NDR News

19 Aug 2025 04:32 PM

  കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിലെ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ആദരിച്ചു.

   1880 ൽ ആരംഭിച്ച ഇന്ത്യയിലെ തന്നെ പ്രഥമ സ്റ്റുഡിയോ ശൃംഖലയായ എംപീസിന്റെ ഇന്നത്തെ തലമുറയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ മുതിർന്ന അംഗമാണ് ബേബി.പതിമൂന്നാം വയസ്സിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി തുടങ്ങിയത്.

 ഫോട്ടോഗ്രാഫിയുടെ മാറിവരുന്ന രീതികൾക്കനുസരിച്ച് സ്വയം പരിവർത്തനപ്പെട്ടുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിലനിൽക്കുന്നത്. സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ പ്രസിഡണ്ട് മനോജ് വൈജയന്തം അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ് ബാബു, ജോസ് കണ്ടോത്ത്, മുരളി മോഹൻ സി.കെ. ലാലു, അരുൺ മണമൽ, എം. ഹൈമാവതി എന്നിവർ സംസാരിച്ചു.

 

NDR News
19 Aug 2025 04:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents