headerlogo
recents

ഇളയിടത്ത് സ്മരണിക പ്രകാശനം നാളെ

ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും.

 ഇളയിടത്ത് സ്മരണിക പ്രകാശനം നാളെ
avatar image

NDR News

20 Aug 2025 08:42 PM

   കോഴിക്കോട് : ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ ശ്രീ പി വി ചന്ദ്രൻ ആദ്യപ്രതി സ്വീകരിക്കും. 

   ആഗസ്ത് 21 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയ ത്തിലാണ് ചടങ്ങ് സംഘടിപ്പിക്കു ന്നത്. കവി പി കെ ഗോപി സ്മരണികയുടെ ആദ്യവായനയും, എഴുത്തുകാരൻ ശ്രീ. ശത്രുഘ്നൻ ആമുഖ ഭാഷണവും നടത്തും. 

  ചടങ്ങിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ ശ്രീ ശ്രേയംസ്കുമാർ, സാഹിത്യരംഗത്തെ നിറസാന്നിധ്യ മായ യു കെ കുമാരൻ, പി പി ശ്രീധരനുണ്ണി, കെ പി സുധീര, പി ആർ നാഥൻ, ഡോ സോമൻ കടലൂർ തുടങ്ങിയവർ ഇളയിടത്തോർമ്മകൾ പങ്കു വെക്കും. മുപ്പത്തിയേഴ്‌ വർഷം പൂർത്തിയാക്കിയ ചില്ലയുടെ സാരഥിക്കുള്ള അശ്രുപൂജയാണ് ഈ സ്മരണികയെന്ന് ഇളയിടത്തിന്റെ മകനും ചില്ല മാസിക മാനേജിംഗ് എഡിറ്ററുമായ പ്രശാന്ത് ചില്ല അറിയിച്ചു.

NDR News
20 Aug 2025 08:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents