കാറിൽ മദ്യം കടത്താൻ ശ്രമിച്ച അയനിക്കാട് സ്വദേശി അറസ്റ്റിൽ
കോടിക്കൽ ബീച്ച് ഭാഗത്ത് വച്ചാണ് കാറിൽ മദ്യം കടത്താൻ ശ്രമിച്ച പ്രതി പിടിയിലായത്

തിക്കോടി: കാറിൽ മദ്യം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അയനിക്കാട് സ്വദേശി ചൊറിയൻചാൽ താരേമ്മൽ നിജേഷാണ് അറസ്റ്റിലായത്. 45 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു. ഇന്നലെ രാത്രി തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്ത് വച്ചാണ് കാറിൽ മദ്യം കടത്താൻ ശ്രമിച്ച പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ അമൽ ജോസഫും പാർട്ടിയുമാണ് പ്രതിയെ പിടികൂടിയത്.
മദ്യം കടത്താൻ ശ്രമിച്ച കെ എൽ 31 എച്ച് 4289 കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. എക്സൈസ് ഉദ്യോ ഗസ്ഥരായ പ്രവീൺ ഐസക്, സജീവൻ, ശിവകുമാർ, രാകേഷ് ബാബു ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിപിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവർ ഉണ്ടായിരുന്നു.