തിരുവോട് തെരുവുനായ ആക്രമണം; 3 ആടുകൾ ചത്തു
കോഴികളും വളർത്തു മൃഗങ്ങളും പോറ്റി ഉപജീവനം നടത്തിയിരുന്നവർ ഭീതിയിൽ

കോട്ടൂർ: തിരുവോട് പ്രദേശത്ത് തെരുവ് നായ മൂന്ന് ആടുകളെ അക്രമിച്ച് കൊന്നു. കോട്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പെട്ട തിരുവോട് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലാണ് നായ്ക്കളുടെ ആക്രമണം നടന്നത്. പ്രസവിച്ചു കിടന്ന രണ്ട് ആടുകളെയും വടക്കേ വളവിൽ സുനീറയുടെ ഒരു ആടിനെയും നിരവധി കോഴികളെയും നായ്ക്കൾ കടിച്ചു കൊന്നു. കൂട്ടത്തോടെ ഇറങ്ങിവരുന്ന നായ്ക്കളെ ഭയന്ന് ഈ മേഖലയിൽ ജനങ്ങൾ ഭീതിയിലാണ്. കോഴികളും വളർത്തു മൃഗങ്ങളും പോറ്റി ഉപജീവനം നടത്തിയിരുന്ന പലരും ഭീതിയിലാണ്. വിഷയത്തെ കുറിച്ച് പഞ്ചായത്ത് തലത്തിലും മറ്റ് അധികാരികൾക്കും നേരത്തെതന്നെ പരാതികൾ നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ നടപടിയൊന്നും എടുത്തിട്ടില്ല