കുതിരവട്ടത്ത് ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് എംഡിഎംഎ എത്തിച്ചു നൽകിയ യുവാവ് പിടിയിൽ
ഇയാളിൽ നിന്നും 0.9 ഗ്രാം എൻഡിഎംഎയാണ് പിടിച്ചെടുത്തു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് എംഡിഎംഎ എത്തിച്ചു നൽകിയ യുവാവ് പിടിയിൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ തടയിൽ വീട്ടിൽ മുഹമ്മദ് റാഷിയെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. ചികിത്സ കഴിയുന്ന പതിനാറുകാരന് എംഡിഎംഎ നൽകാനായിരുന്നു റാഫിഎത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇയാളിൽ നിന്നും 0.9 ഗ്രാം എൻഡിഎംഎയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ഭക്ഷണം നൽകുന്ന വ്യാജേനയാണ് റാഫി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാരുടെ പരിശോധനയിൽ ഇയാൾ കൊണ്ടുവന്ന കവറിൽ നിന്നും സിറഞ്ച് കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയതിന് പിന്നാലെ സുരക്ഷാ ജീവനക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയശേഷം പരിശോധനയിലാണ് ഇയാളുടെ കൈവശം ഉണ്ടായത് എൻഡിഎംഎ പിടിച്ചെടുത്തത്.