പുരസ്കാരം ലഭിച്ച യുവകർഷകനെ ആദരിച്ചു
കൃഷിവകുപ്പിൻ്റെ പുരസ്കാരം ലഭിച്ച ജോസി. പി. വർഗ്ഗീസിനെയാണ് ആദരിച്ചത്.

പേരാമ്പ്ര: പേരാമ്പ്ര കോടേരിച്ചാൽ മികച്ച കർഷകനുള്ള കൃഷിവകുപ്പിൻ്റെ പുരസ്കാരം ലഭിച്ച ജോസി. പി. വർഗ്ഗീസ്സിനെ ബേയ് വാച്ച് ക്രിക്കറ്റ് ടീം ആദരിച്ചു. ബംഗ്ളുരുവിൽ ഐ. ടി മേഖലയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്തിരുന്ന ജോസി തൻ്റെ ജോലി രാജി വെച്ചാണ് കാർഷിക മേഖലയിൽ മണ്ണ് പൊന്നാക്കുവാൻ ഇറങ്ങി തിരിച്ചത്. തൻ്റെ കൃഷിയിടങ്ങളിൽ നൂറ് മേനി കൊയ്ത യുവ കർഷകന് പേരാമ്പ്ര ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് പുരസ്കാരം നൽകിയിരുന്നു. ബേയ് വാച്ച് ക്രിക്കറ്റ് ടീം ഇന്ന് ജോസി യുടെ വീട്ടിൽ വെച്ച് ജോസിയെ ആദരിച്ചു. സജീബ് മാസ്റ്റർ, എച്ച്.ഐ. ജോബിൻ വർഗ്ഗീസ്, സുരേഷ്. പുത്തൂർ , സാജൻ, ഉണ്ണി.ജെ.കെ. പി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..
വെങ്ങപ്പറ്റ ഹെസ്ക്കൂൾ റിട്ടെയ്സ് പ്രധാന അദ്ധ്യാപകനായിരുന്ന പി.വി. വർഗ്ഗീസ് മാസ്റ്റരുടെയും മാട്ടനോട് AUP സ്കൂൾ റിട്ടെയ്ഡ് പ്രധാന അദ്ധ്യാപികയായിരുന്ന അന്നമ്മ ടീച്ചറുടെയും മകനാണ് ജോസി.പി വർഗ്ഗീസ്.