പാചക തൊഴിലാളികൾക്ക് ശില്പ ശാല ചെറുവാളൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ പി ബാബു ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ : പേരാമ്പ്ര ഉപജില്ല സ്കൂൾ പാചക തൊഴിലാളി കൾക്കുള്ളഏകദിന ശില്പശാല മുളിയങ്ങൽ ചെറുവാളൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. പി. ബാബു ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര എ. ഇ. ഒ. പ്രമോദ് കുമാർ കെ.വി. അധ്യക്ഷത വഹിച്ചു. നൂൺമീൽ ഓഫീസർ അനിൽകുമാർ എ. സ്വാഗതം പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫീസർ വിമൽ ,ഫയർ ആൻ്റ് റസ്ക്യൂ സീനിയർ ഓഫീസർ റഫീഖ് കാവിൽ, മാസ്റ്റർ ട്രയിനർമാരായ റജി എൻ.കെ, വസന്ത എൻ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. പ്രധാനാധ്യാപകൻ സതീശൻ എം. ആശംസകളർപ്പിച്ചു. സംസാരിച്ചു. എച്ച്. എം. ഫോറം കൺവീനർ സജീവൻ കെ. നന്ദി പറഞ്ഞു.